viswa
വിശ്വകർമ്മസഭയുടെ ആഭിമുഖ്യത്തിൽ നടന്ന വിശ്വകർമ്മ ദിനാചരണത്തിൽ ഡോ. എം. എ കബീർ പ്രഭാഷണം നടത്തുന്നു

പത്തനംതിട്ട: കേന്ദ്രീയ വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനം ആചരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി.വിശ്വനാഥൻ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. വെങ്കടാചലത്തിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കെ.ജി വിശ്വനാഥൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.എം എ കബീർ വിശ്വകർമ്മ ദേവ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മോഹൻ മോഹൻദാസ്, എസ്. ഗോവിന്ദരാജ്, ആർ, ബൈജു, ആറന്മുള സുരേഷ് കുമാർ. മുരളി, അടൂർ താലൂക്ക് യൂണിയൻ സെക്രട്ടറി സുമ എന്നിവർ പ്രസംഗിച്ചു.