vijayan
വിജയൻ

അടൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തെങ്ങമം കിഴക്ക് അമ്പാടിയിൽ വിജയൻ (60) മരിച്ചു. തിരുവോണദിവസം വൈകിട്ട് എം സി റോഡിൽ കൊട്ടാരക്കര ഇഞ്ചക്കാടിന് സമീപം വിജയൻ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടം . തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജയൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ :വാസന്തി.കെ,മക്കൾ :വിനീത് വി, വിനീഷ് വി,മരുമക്കൾ: ശിവ എസ്, സൂര്യ ഐ. എസ്.