കോഴഞ്ചേരി : റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി റിംഗ് റെയ്‌സ് മത്സരങ്ങൾ മുളമൂട്ടിൽ സെൻട്രൽ സ്‌കൂളിൽ നടന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ദീപ എം.നെബു അദ്ധ്യക്ഷത വഹിച്ചു. ഡോ.ആഷ്‌ലി തോമസ് ജേക്കബ് മുഖ്യാതിഥിയായിരുന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ആർ.പ്രസന്നകുമാർ, സെക്രട്ടറി മിലിന്ദ് വിനായക്, കെ ആർ എസ് എ ഒബ്‌സർവർ ആരതി, ഒളിമ്പിക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.സുകു, ജോയിന്റ് സെക്രട്ടറിമാരായ എസ്.അഫ്‌സൽ, സുനിത മനോജ്, ട്രഷറർ സി.ഡി.ജയൻ, ഗായത്രി സുകു എന്നിവർ പ്രസംഗിച്ചു. ചാമ്പ്യൻഷിപ്പിന്റെ റോഡ് റേസ് മത്സരങ്ങൾ ഇന്ന് രാവിലെ 6 മുതൽ പത്തനംതിട്ട മേലെ വെട്ടിപ്പുറം റിംഗ് റോഡിൽ നടക്കുമെന്ന് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ,.പ്രസന്നകുമാർ അറിയിച്ചു.