കൊടുമൺ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടിയ അങ്ങാടിക്കൽ സ്വദേശി പാർത്ഥിപിനെ രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും സ്‌നേഹസ്‌പർശം ചാരിറ്റബിൾ കൂട്ടായ്മയുടെയും നേതൃത്വത്തിൽ അനുമോദിച്ചു. സ്നേഹസ്പർശം കൂട്ടായ്മ ചെയർമാനും കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റുമായ ജോസ് പള്ളിവാതുക്കൻ ഉദ്ഘാടനം ചെയ്തു. പാർത്ഥിപിന് പുരസ്കാരം നൽകി. കോൺഗ്രസ് പന്തളം ബ്ളോക്ക് വൈസ് പ്രസിഡന്റ് സുന്ദരേശൻ, ജോമോൻ അങ്ങാടിക്കൽ, കുഞ്ഞുമോൻ, പ്രദീപ്, ഇന്ദു, റാണി, സൂര്യഗായത്രി എന്നിവർ പങ്കെടുത്തു.