പത്തനംതിട്ട: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം ഗുരുവിന്റെ ജീവിതവും ദർശനവും സ്മരിക്കാനുള്ള ദിവസമാണെന്നും ശ്രീനാരായണ ദർശനങ്ങൾക്കും സന്ദേശങ്ങൾക്കും പ്രസക്തി വർദ്ധിച്ച കാലഘട്ടമാണ് ഇതെന്നും എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. സമാധി ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ടൗൺ ബി ശാഖയിൽ നടന്ന അഖണ്ഡനാമ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ പി,കെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എൻ സുരേഷ് കുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരളാ പുരുഷോത്തമൻ, വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗം സുമി ശ്രീലാൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിന്ദു പ്രകാശ്, കോ ഓർഡിനേറ്റർ ലീനാ പ്രദീപ്, ശാഖാ സെക്രട്ടറി ദീപേഷ് കെ.ബാലൻ, വൈസ് പ്രസിഡന്റ്സി ടി.വിനോദ്, യൂണിയൻ കമ്മിറ്റിയംഗം ജി.സുധീർ, രമണൻ, ബി പ്രദീപ്, കമലാസനൻ, പ്രസാദ് ഭരതൻ, പ്രസാദ് മണ്ണിൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ ആനന്ദ് പിരാജ്, ജോയിന്റ് കൺവീനർ അരുൺ എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രഞ്ജു സി.വി, വിനീഷ് വൈ എന്നിവർ പങ്കെടുത്തു. സമാധി ദിനാചരണത്തോടനുബന്ധിച്ച് യൂണിയനിലെ 53 ശാഖകളിലും പ്രത്യേക ഉപവാസ പ്രാർത്ഥനകളും, പൂജകളും, ഗുരുദേവ ഭാഗവത പാരായണവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.