അടൂർ : ഉദയഗിരി 379-ാം ടി കെ മാധവ വിലാസം എസ്.എൻ.ഡി.പി ശാഖയുടെയും, വനിതാ സംഘം, യൂത്ത്​ മൂവ്‌മെന്റ് എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 97-ാമത് സമാധി ആ​ച​രിച്ചു. വിശേഷാൽ പൂജ കൾക്ക് സന്തോഷ് ശാന്തി ഭദ്രദീപം തെ​ളിച്ചു. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി , ഗുരു ഭാഗവത പാരാ​യണം, കീർത്തനാലാപനം, അന്നദാനം, മഹാസ​മാധിപൂജ, സമൂഹ പ്രാർത്ഥന തുടർന്ന് പ്രസാദവിതരണം എ​ന്നി​വയും ഉണ്ടാ​യി​രുന്നു.