22-sinil-mundappally
എസ് എസ്എൻഡിപി യോഗം പന്തളം യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണഗുരദേവന്റെ97. മത് സമാധി ദിനാചരണ ചടങ്ങുകൾ യൂണിയൻ ഓഫീസിൽ യൂണിയൻപ്രസിഡന്റ് അഡ്വ: സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

പ​ന്തളം: എസ്.എസ്എൻ.ഡി.പി യോഗം പന്തളം യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണഗുരുദേവന്റെ 97-ാമത് സമാധി ദിനാചരണ യൂണിയൻ ഓഫീസിൽ യൂണിയൻപ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡോ. വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ വാസവൻ മഹാസമാധി ദിന സന്ദേശം നൽകി. യൂണിയൻ ഭാരവാഹികളായ ഉദയൻ പാറ്റൂർ ,ഡോ.പുഷ്പാകരൻ,സുരേഷ് മുടിയൂർക്കോണം, ആദർശ് ,ദിലീപ് ,രാജേഷ് കൊരമ്പാല ,രഘു പെരുമ്പുളിക്കൽ,സുമവിമൽ, നിതിൻ കുടശനാട് എന്നിവർ സംസാരിച്ചു. സമൂഹ പ്രാർത്ഥന, പുഷ്പാർച്ചന, ബദരീവ പ്രകാശനം എന്നീ ചടങ്ങുകളും ന​ടന്നു.