upavasayajnjam
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി.യോഗം കടപ്ര-നിരണം ശാഖയിൽ നടന്ന ഉപവാസയജ്‌ഞം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ. രവീന്ദ്രൻ, ശാഖാപ്രസിഡന്റ് സി.എൻ. ശശി, സെക്രട്ടറി എം.കെ രാജപ്പൻ, വൈസ് പ്രസിഡന്റ് എ ആർ രാജേഷ് എന്നിവർ സമീപം

തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ 48 ശാഖകളിലും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ആഞ്ഞിലിത്താനം 784-ാം ശാഖയുടെ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ പ്രാർത്ഥനയും ഉപവാസവും കഴിഞ്ഞ് സി.എച്ച് മുസ്തഫാ മൗലവി കണ്ണൂർ ഗുരുദേവ പ്രഭാഷണം നടത്തി. സമൂഹപ്രാർത്ഥന, കഞ്ഞിവീഴ്ത്തൽ എന്നിവയുണ്ടായിരുന്നു. ശാഖാ പ്രസിഡന്റ് എം.പി. ബിനുമോൻ, വൈസ് പ്രസിഡന്റ് മോഹൻബാബു, സെക്രട്ടറി കെ.ശശിധരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കവിയൂർ 1118-ാം ശാഖയിൽ ഗുരുദേവ കീർത്തനാലാപനം, ശാന്തിഹവന മഹായജ്‌ഞം. മഹാഗുരുപൂജ, ഗുരുപുഷ്‌പാ‍ഞ്ജലി, ഗുരുദേവകൃതി ആലാപനം, കഞ്ഞിവീഴ്ത്തൽ എന്നിവയുണ്ടായിരുന്നു. മിനി റെജി ചെങ്ങളം ഗുരുധർമ്മ പ്രഭാഷണം നടത്തി. കോട്ടൂർ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുഭാഗവത പാരായണം, വിശേഷാൽ ദീപാരാധന സമൂഹപ്രാർത്ഥന എന്നിവയുണ്ടായിരുന്നു. പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ, ഗണപതിഹോമം തുടർന്ന് ഉപവാസം, സമൂഹപ്രാർത്ഥന, സമാധിപൂജയും പൂമൂടലും കഞ്ഞിവീഴ്ത്തൽ, മഹാസമാധിപൂജ, അന്നദാനം എന്നിവ നടത്തി. കടപ്ര-നിരണം ശാഖയിൽ നടന്ന ഉപവാസയജ്‌ഞം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, ശാഖാപ്രസിഡന്റ് സി.എൻ.ശശി, സെക്രട്ടറി എം.കെ.രാജപ്പൻ, വൈസ് പ്രസിഡന്റ് എ.ആർ.രാജേഷ് എന്നിവർ പ്രസംഗിച്ചു. ഗുരുപൂജ, ജപം,ധ്യാനം, 6ന് മഹാഗണപതിഹോമം, തുടർന്ന് ഗുരുദേവ കൃതികളുടെ പാരായണം. സമാധി പ്രാർത്ഥന, തുടർന്ന് കഞ്ഞിവീഴ്ത്തൽ വിശേഷാൽ ഗുരുപൂജ എന്നിവയുണ്ടായിരുന്നു. തൈമറവുംകര 6326-ാം ശാഖയിൽ ഗുരുദേവ മഹാസമാധി ദിനാചരണവും ചിങ്ങം 1മുതൽ കന്നി നാലുവരെ നടത്തിവരുന്ന പ്രാർത്ഥനയഞ്ജത്തിന്റെ സമാപനവും നടത്തി. ഗുരുകൃതികളുടെ പാരായണം സമൂഹപ്രാർത്ഥന, ഉച്ചയ്ക്കുശേഷം കഞ്ഞിവിഴ്ത്തൽ എന്നിവയ്ക്ക് ശാഖാ പ്രസിഡന്റ് സിജു കാവിലേത്ത്, വൈസ് പ്രസിഡന്റ് സുജിത്ത് ശാന്തി, സെക്രട്ടറി രാജേഷ് ശശിധരൻ എന്നിവർ നേതൃത്വം നൽകി. നെടുമ്പ്രം 1153-ാം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ ശാന്തിഹവനം, ഗുരുദേവകൃതികളുടെ പാരായണം, ഗുരുധർമ്മ പ്രഭാഷണം. സ്‌കോളർഷിപ്പ് വിതരണം. മഹാസമാധിപൂജ, കഞ്ഞിവീഴ്‌ത്തൽ എന്നിവയുണ്ടായിരുന്നു.കുന്നന്താനം 50 ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽപൂജകൾ, ഗണപതിഹോമം, സമൂഹപ്രാർത്ഥന , മഹാസമാധിപൂജ, അന്നദാനം എന്നിവയുണ്ടായിരുന്നു. കോട്ടയം ശ്രീനാരായണ ധർമ്മപഠന കേന്ദ്രത്തിലെ രാഗിണി സാബു, തിരുവല്ല യൂണിയൻ വൈസ് പ്രസിഡന്റ് ബിജു കുറ്റിപ്പറമ്പിൽ എന്നിവർ ഗുരുപ്രഭാഷണം നടത്തി. ശാഖാപ്രസിഡന്റ് കെ.എം.തമ്പി, സെക്രട്ടറി എം.ജി.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് എം.പി.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. മുത്തൂർ 100 ശാഖയിൽ വിശേഷാൽപൂജ, സമൂഹ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, എന്നിവയ്ക്കുശേഷം മൗനജാഥയും കഞ്ഞി വീഴ്‌ത്തലും ഉണ്ടായിരുന്നു. കുന്നന്താനം ഈസ്റ്റ് 4538 ആർ.ശങ്കർ മെമ്മോറിയൽ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുപൂജ, ഗുരുപുഷ്‌പാജ്‌ഞലി, സമൂഹപ്രാർത്ഥന, ഗുരുകൃതികളുടെ പാരായണം, പൂമൂടൽ, അന്നദാനം എന്നിവയുണ്ടായിരുന്നു. പ്രസന്ന രാജൻ ഗുരുദേവ പ്രഭാഷണം നടത്തി. തിരുവല്ല ടൗൺ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ ഗണപതിഹോമം, ഗുരുപൂജ, പുഷ്‌പാഞ്ജലി, ശാന്തിഹവനം, ഗുരുധർമ്മ പ്രഭാഷണം, സമൂഹപ്രാർത്ഥന, മഹാസമാധി പൂജ, കഞ്ഞിവീഴ്ത്തൽ എന്നിവയുണ്ടായിരുന്നു. ചാത്തങ്കരി ശാഖയിൽ ഗുരുകൃതികളുടെ ആലാപനം, വനിതാ സംഘത്തിന്റെയും കുടുംബ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സമൂഹപ്രാർത്ഥന, ഗുരുധർമ്മ പ്രഭാഷണം. ഗുരുപൂജ, കഞ്ഞിവീഴ്ത്തൽ എന്നിവയോടെ മഹാസമാധി ആചരിച്ചു. എസ്.എൻ.ഡി.പിയോഗം 1010 വെൺപാല ശാഖയിൽ മഹാസമാധി ദിനാചരണം ആചരിച്ചു. ഗുരുകൃതികളുടെ ആലാപനം, സമൂഹപ്രാർത്ഥന, ഗുരുപൂജ, കഞ്ഞിവീഴ്ത്തൽ എന്നിവ നടന്നു.