പന്തളം : ബാലസംഘം പന്തളം ഏരിയ സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഭിറാം രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു.
പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് ബി.അക്ഷര അദ്ധ്യക്ഷത വഹിച്ചു. പന്തളം ഏരിയ കമ്മിറ്റി അംഗം പദ്മ രതീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു . കെ ഷിഹാദ് ഷിജു പ്രവർത്തന റിപ്പോർട്ടും , അമൽ സുരേഷ് കുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു .ബി.അക്ഷര , സിദ്ധാർത്ഥ്, അനുഗ്രഹ് ജ്യോതി എന്നിവരടങ്ങിയ പ്രസീഡിയവും, പ്രവീണ,നിരഞ്ജൻ,ശില്പ രാജൻ,ശരൺ എന്നിവരടങ്ങിയ മിനിട്‌സ് കമ്മിറ്റിയും പദ്മ രതീഷ് ,കീർത്തന,നയൻ വർഗ്ഗീസ് എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും സമ്മേളനത്തിൽ പ്രവർത്തിച്ചു. ജയകൃഷ്ണൻ തണ്ണിത്തോട് ,വൃന്ദാ എസ് മുട്ടത്ത്, ജയകൃഷ്ണൻ, ഫിലിപ്പോസ് വർഗീസ് , ഡി.സുഗതൻ ,അനിൽ പനങ്ങാട് , ആർ.ജ്യോതികുമാർ എച്ച് നവാസ്, ലസിത ടീച്ചർ ,എൻ.സി അഭീഷ്, ജി.പൊന്നമ്മ ,വി.പി രാജേശ്വരൻ നായർ, സി.കെ രവിശങ്കർ, വി.കെ മുരളി ,എസ്.അനന്ദു,എ ഫിറോസ് എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി ഭാരവാഹികളായി പദ്മ രതീഷ് (പ്രസിഡന്റ്), അനുഗ്രഹ് ജ്യോതി ,എം പ്രവീണ (വൈസ് പ്രസിഡന്റുമാർ), കെ.ഷിഹാദ് ഷിജു (സെക്രട്ടറി ), ശില്പ രാജൻ,സിദ്ധാർത്ഥ് രാജേഷ്( ജോയിൻ സെക്രട്ടറിമാർ), എ ഫിറോസ് (കൺവീനർ ), കെ വി ബാലചന്ദ്രൻ.കെ എൻ സരസ്വതി (ജോയിൻ കൺവീനറന്മാർ), ഡോ.കെ.പി കൃഷ്ണൻ കുട്ടി ( അക്കാദമി കമ്മിറ്റി ചെയർമാൻ ), ഫിലിപ്പോസ് വർഗീസ് (കൺവീനർ ),കെ എച്ച് ഷിജു (നവമാധ്യമ സമിതി കൺവീനർ) എന്നിവരെ തിരഞെടുത്തു.