
അയിരൂർ: മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ തുമ്പമൺ ഭദ്രാസന അദ്ധ്യാപക സെമിനാർ ഭദ്രാസന സെക്രട്ടറി ഫാ.ഗീവർഗീസ് സഖറിയ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ടോം മാത്യു അദ്ധ്യക്ഷത വഹിച്ചു.ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ, ഫാ.സാം ജി.വർഗീസ്. ഫാ.ജിജി തോമസ്, കേന്ദ്രകമ്മറ്റിയംഗം റോയ്സ് മാത്യു, സെക്രട്ടറി റോസമ്മ അച്ചൻകുഞ്ഞ്,കെ.പി ബാബുക്കുട്ടി,സുജ മേഴ്‌സി തോമസ്, ജോളി ചെറിയാൻ, അന്നമ്മ കുറിയാക്കോസ്, സിസി വർഗീസ്,ബിജുതോമസ്,അനു മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു. ഫാ. ഷിബു ചെറിയാൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.