 
അടൂർ : എസ്.എൻ.ഡി.പി യോഗം പന്നിവിഴ 303-ാം ശാഖയിൽ സമാധിയോടനുബന്ധിച്ചുള്ള ഗുരുപുഷ്പാഞ്ജലി നടന്നു. വൈകിട്ടു നടന്ന പ്രസാദ വിതരണം യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ഉദ്ഘാടനം ചെയ്തു. രാവിലെ മുതൽ നടന്ന ഉപവാസ പ്രാർത്ഥനയ്ക്കും മറ്റു ചടങ്ങുകൾക്കും ശാഖായോഗം പ്രസിഡന്റ് ആർ.സനൽകുമാർ, സെക്രട്ടറി 'രാമരാജൻ ടി.ആർ, വൈസ് 'പ്രസിഡന്റ് ബി.യു ഷാജി, വനിതാ സംഘം പ്രസിഡന്റ് വിജി രഘു, സെക്രട്ടറി മൃദുല അനിൽ, വൈ.പ്രസി.സ്മിതാ പ്രദീപ്. യൂത്ത്മൂവ്മെന്റ് പ്രസി.അഭിജിത്ത് വൈ.പ്രസി.അമൽ എസ്. ബാബു നേതൃത്വം നൽകി.