കോന്നി: എസ്എൻഡിപി യോഗം കൊക്കാത്തോട് ശാഖയിൽ സമാധി ദിനത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ ശാഖാ പ്രസിഡണ്ട് ടി ആർ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ബി എസ് ബിനു, വൈസ് പ്രസിഡണ്ട് രാജേഷ് കുമാർ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗം വി കെ രഘു, യൂണിയൻ കമ്മിറ്റിയംഗം ജി സത്യനേശൻ, ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ ജി വിക്രമൻ, നന്ദൂ രമേശൻ, മുൻ ശാഖാ പ്രസിഡന്റ് സത്യാനന്ദൻ, മുൻ ശാഖ സെക്രട്ടറി എം ഡി ഷാ, വനിത വൈസ് പ്രസിഡണ്ട് ശോഭന രാജേന്ദ്രൻ, സെക്രട്ടറി ശ്യാമള അശോകൻ എന്നിവർ സംസാരിച്ചു.