തിരുവല്ല: ബാലസംഘം ഏരിയാസമ്മേളനം സംസ്ഥാന കോർഡിനേറ്റർ അഡ്വ.എം രൺധീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അലീനാ അനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ധാർത്ഥ് ബാബുരാജ് റിപ്പോർട്ടും ജില്ലാപ്രസിഡന്റ് നീരജ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സഹകരണ എംപ്ലോയിസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ. സനൽകുമാർ, ബാലസംഘം ജില്ലാകൺവീനർ പി.ബി സതീശ് കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി, സ്വാഗതസംഘം രക്ഷാധികാരികളായ അഡ്വ.ജെനുമാത്യു, അഡ്വ.ആർ.രവിപ്രസാദ്, സ്വാഗതസംഘം ചെയർമാൻ കെ.വി.മഹേഷ്, ബാലസംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗം അഭിജിത് സജീവ്, ജില്ലാ അക്കാഡമിക് കമ്മറ്റി ജോ.കൺവീനർ ഡോ.ആർ വിജയമോഹൻ, ജില്ലാജോ.കൺവീനർ രമ്യാബാലൻ, ടി.ആർ നിധീഷ്, ടി.എ റെജികുമാർ, റെയിസൺ സാംരാജ്, രജനി ഗോപാൽ, ഷിനിൽ ഏബ്രഹാം, കെ.എസ്.ഹരികൃഷ്ണൻ, കെ.ഷെമീർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മേഖ മധു പ്രസിഡന്റ്), എം.ബി അക്ഷര, എയ്ഞ്ചലീന പി ബാബു (വൈസ് പ്രസിഡന്റുമാർ), റിഷ്കോ സന്തോഷ് (സെക്രട്ടറി), മെറിൻ അന്ന സുനിൽ, ദുർഗ സജീവ് (ജോ.സെക്രട്ടറിമാർ), ആർ കാർത്തിക് (എക്സിക്യുട്ടീവ് അംഗം), ടി.ആർ നിധീഷ് (കൺവീനർ), വി.കെ ധന്യാ, ജിഷുപീറ്റർ (ജോ.കൺവീനർമാർ), ടി.എ റെജികുമാർ (കോർഡിനേറ്റർ), ഡോ.ആർ വിജയമോഹൻ (അക്കാദമിക് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.