
പന്തളം: രാഹുൽ ഗാന്ധിയെ അവഹേളിച്ചു കൊണ്ട് ബി.ജെ.പി നടത്തുന്ന പ്രസ്താവനകളിൽ കെ.പി.സി.സി നൂനപക്ഷ വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നിയോജ മണ്ഡലം പ്രസിഡന്റ് ജിനു കളിക്കൽ അടൂർ അദ്ധ്യക്ഷത വഹിച്ചു. യോഗം ജില്ലാ ജനറൽ സെക്രട്ടറി സോളമൻ വരവുകാലായിൽ ഉദ്ഘാടനം ചെയ്തു. കെ.പി.മത്തായി കുന്നിക്കുഴി, റോയി ദാനിയേൽ , അബ്ദുൾ റഹ്മാൻ , എബിൻ തോമസ്, ആനി ജേക്കബ്, ഇ.എസ്.നജുമുദീൻ, മുട്ടാർ അഹമദ് കബീർ എന്നിവർ പ്രസംഗിച്ചു.