prasident
ആലുവയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച കാവ്യോയൂർ പൊന്നമ്മയുടെ മൃതദേഹത്തിൽ കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ്കുമാർ പുഷ്പചക്രം അർപ്പിച്ചപ്പോൾ

തിരുവല്ല : വിടപറഞ്ഞ മലയാളത്തിന്റെ പ്രിയ അമ്മ കവിയൂർ പൊന്നമ്മയ്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. ആലുവയിലെ വസതിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ്കുമാർ പുഷ്പചക്രം സമർപ്പിച്ചു. വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി, അംഗങ്ങളായ വിനോദ് കെ.ആർ, ശ്രീകുമാരി രാധാകൃഷ്ണൻ, സിന്ധു ആർ.സി നായർ, ബന്ധുക്കൾ, പ്രിയപ്പെട്ടവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.