
തിരുവല്ല : കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പുരോഗമന കലാസാഹിത്യ സംഘം. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ അഡ്വ.സുധീഷ് വെൺപാല അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുരോഗമന സാഹിത്യ സംഘം ഏരിയ പ്രസിഡന്റ് അഡ്വ.ടി.കെ.സുരേഷ് കുമാർ, സെക്രട്ടറി ഡി.ആത്മലാൽ, സംസ്ഥാന കൗൺസിൽ അംഗം ടി.അജിത് കുമാർ, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.കെ. മനോഹരൻ, അഡ്വ.പ്രമോദ് ഇളമൺ, ബിനു കുര്യൻ, ശ്രീരേഖ ആർ.നായർ, ചാക്കോ ചെറിയാൻ, ഓ.സി.രാജു എന്നിവർ അനുശോചനം രേഖപ്പെടുത്തി.