
തിരുവല്ല : സഹകാർ ഭാരതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് രൂപീകരിച്ച സ്വാഗത സംഘത്തിന്റെ സമാരൂപ് ബി.ജെ.പി ദേശീയ സമിതിയംഗം കെ.ആർ. പ്രതാപചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. സഹകാർ ഭാരതി ജില്ല പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ ഭാരതം സംഘടന സെക്രട്ടറി കെ.ആർ.കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സംസ്ഥാന സമ്മേളനാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി രമാ ഹരീഷ്, ജില്ല സംഘടന സെക്രട്ടറി സന്തോഷ് സദാശിവമഠം, വൈസ് പ്രസിഡൻറ് മായാ വിജയൻ, ആലപ്പുഴ ജില്ല പ്രസിഡന്റ് അഡ്വ.വിജയകുമാർ, ജനറൽസെക്രട്ടറി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.