photo

തിരുവല്ല : വെൺപാല ഫോക്കസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 14ാമത് വാർഷികവും ഓണാഘോഷവും കുറ്റൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുരാധ സുരേഷ് ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സമ്മാനദാനം ഗാനരചയിതാവ് നന്ദു ശശിധരൻ നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിശാഖ് വെൺപാല ലക്കിഡിപ്പ് കൂപ്പൺ നറുക്കെടുപ്പ് നിർവഹിച്ചു. ക്ലബ്‌ ഭാരവാഹികൾ അരവിന്ദ് സുരേഷ്, സനോഷ് വെട്ടിക്കാട്ടിൽ, അഭിലാഷ് വെട്ടിക്കാടൻ, മോൻസി വെൺപാല, അഖിൽ ചിറയിൽ, പ്രശാന്ത് കുമാർ, റോബിൻ രാജു എന്നിവർ പ്രസംഗിച്ചു.