college
ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ സീനിയർ പ്രൊഫസർ ഡോ.നിഹാൽ തോമസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ സർജറി, എൻഡോക്രൈനോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പ്രമേഹരോഗികളുടെ പാദസംരക്ഷണം എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എൻഡോക്രൈനോളജി, ഡയബറ്റിസ് ആൻഡ് മെറ്റബോളിസം വിഭാഗം സീനിയർ പ്രൊഫസർ ഡോ.നിഹാൽ തോമസ് ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ് അദ്ധ്യക്ഷയായി. കുളനട മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ആൻഡ് ഡയബറ്റിസ് കെയർ സെൻറർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ജി.വിജയകുമാർ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ജനറൽസർജറി വിഭാഗം മേധാവി ഡോ.റെന്നി നെപ്പോളിയൻ, ഫാ.തോമസ് വർഗീസ്, എൻ.ആർ.സി.എൻ.സി.ഡി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ എന്നിവർ സംസാരിച്ചു.