
കോന്നി: കൂടൽ എൻഎസ്എസ് 70-ാം നമ്പർ കരയോഗത്തിന്റെയും 1082 -ാം നമ്പർ ശ്രീദേവി വിലാസം വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷം നടന്നു. തലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.കെ ബി ജഗദീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെജി പ്രേംജിത്ത്, താലൂക്ക് യൂണിയൻ സെക്രട്ടറി അജിത് കുമാർ, കൂടൽ ശ്രീകുമാർ, സന്തോഷ് കുമാർ, പ്രശാന്ത് കുമാർ, കരയോഗം പ്രസിഡന്റ് പി സി പ്രസന്നകുമാർ, പരമേശ്വരൻ നായർ, വനിതാസമാജം പ്രസിഡന്റ് രത്നകുമാരി, സരസ്വതി നായർ, ജ്യോതിഷ് മതിയമ്മ തുടങ്ങിയവർ സംസാരിച്ചു.