പത്തനംതിട്ട: മാറിയ സാമൂഹ്യ സാഹചര്യങ്ങളിൽ ജനശാക്തീകരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തനം മുഖ്യവിഷയമായി പഠിച്ചവരെ കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് നിയമിക്കണമെന്ന് കേരളാ അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് (ക്യാപ്‌സ്) ജില്ലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എം.ബി.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിജു. എം. സാംസൻ അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ- ഷാൻ രമേശ് ഗോപൻ(പ്രസിഡന്റ് ), അജിൻ ഏബ്രഹാം( സെക്രട്ടറി), രശ്മി രാജൻ (വൈസ് പ്രസിഡന്റ്), ബിനി മറിയം( ജോ.സെക്രട്ടറി), ഷിജു എം.സാംസൺ ട്രഷറർ), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: പ്രിൻസ് ഫിലിപ്പ് , റീന മേരി വർഗീസ് , രമ്യാ കെ.തോപ്പിൽ , നീതുവിമൽ, സതീഷ് തങ്കച്ചൻ , എമിൽഡ എബി , ജയേഷ് കുമാർ അഡ്വൈസറി ബോർഡ് മെമ്പർമാർ: ഫാ. ഡോ. റെനി തോമസ് , റെനി ഫിലിപ്പ് , ജോർജ് വർഗീസ്