
പന്തളം: വിശ്വകർമ്മ ദേവന്റെ ഛായാചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖംചേർത്ത് പ്രചരിപ്പിച്ച സംഭവത്തിൽ കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം പ്രതിഷേധിച്ചു . സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനൻ മേനംകുളത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് പി.ആർ.ആരുൺകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം, സംസ്ഥാന ട്രഷറർ രവി ലായംതോപ്പ്, വൈസ് പ്രസിഡന്റുമാരായ ഗോപാലൻ കളവയൽ, റ്റി വേണുഗോപാൽ, സംസ്ഥാന സെക്രട്ടറിമാരായ റ്റി. സുനിൽകുമാർ ,ടി എസ്. രാജൻ, ടിവി കുമാരൻ രാജൻ ബേടകം തുടങ്ങിയവർ സംസാരിച്ചു.