പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതർക്ക്പണിതുനൽകുന്ന 323-ാമത് വീട് പ്രദീപ് തോമസിന്റെ സഹായത്താൽ ഏഴംകുളം വയല പരലത്ത് പുത്തൻവീട്ടിൽ സീനയ്ക്കും മകൾ വീണയ്ക്കുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രദീപ് തോമസ് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീട്നിർമ്മിക്കുവാൻ പറ്റാത്ത അവസ്ഥയിൽ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സീന കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ പി.ജി. വിദ്യാർത്ഥിനിയായ മകൾ വീണയുമായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിലായിരുന്നു താമസിച്ചിരുന്നത്. സീനയുടെയും മകളുടെയും അവസ്ഥ മനസിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ടോയ്ലറ്റും സിറ്റൗട്ടും അടങ്ങിയ 650 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ., പ്രിൻസ് തോമസ്, മിറ്റ്‌സി പ്രദീപ്, മായ,ഷോൺ തോമസ്, അനിത, നിതിൻ തോമസ്, നേതൻ തോമസ്, സുമാ ദേവി, ദേവി. ആർ.നാഥ്, അമൃത. എൽ.എന്നിവർ പ്രസംഗിച്ചു.