
പത്തനംതിട്ട : സാധുജനവിമോചന സംയുക്തവേദിയുടെ നേതൃത്വത്തിൽ ചെങ്ങറ ഭൂസമരനായകൻ ളാഹ ഗോപാലന്റെ 3 ാം സ്മൃതി ദിനാചരണം നടത്തി. ഡോ.ബി.ആർ. അംബേദ്ക്കർ സ്മാരക മാതൃകാ ഗ്രാമത്തിൽ നടന്ന പുഷ്പ്പാർച്ചനയ്ക്ക് കെ.വിക്രമൻ നേതൃത്വം നൽകി. അനുസ്മരണ സമ്മേളനം ജനകീയ പ്രതിരോധ സമിതി ജില്ലാ സെക്രട്ടറി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സാധുജന വിമോചന സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് കെ എസ് ഗോപി അദ്ധ്യക്ഷത വഹിച്ചു. ബിനു ബേബി , അജികുമാർ കറ്റാനം, രാജേന്ദ്രൻ അടയമൺ, ശ്രീജിത്ത് കൈതക്കര, സുരേഷ് കുമാർ കല്ലേലി , പുഷ്പ.സി മറൂർ തുടങ്ങിയവർ പ്രസംഗിച്ചു.