 
തിരുവല്ല : എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ മുൻ പ്രസിഡന്റും മാന്നാർ യൂണിയന്റെ പ്രഥമ ചെയർമാനുമായിരുന്ന ഡോ.എം.പി വിജയകുമാർ ജീവിതത്തിലും കർമ്മമണ്ഡലത്തിലും ഗുരുദേവ ദർശനങ്ങൾ ഉൾക്കൊണ്ട വ്യക്തിത്വവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ വളർച്ചക്കായി അക്ഷീണം പ്രയത്നിച്ചയാളുമായിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഡോ.എം.പി വിജയകുമാർ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം മാന്നാർ, തിരുവല്ല യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ മാന്നാർ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അനുശോചനപ്രമേയം അവതരിപ്പിച്ചു. മാത്യു ടി.തോമസ് എം.എൽ.എ, എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ, കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൽ ലത്തീഫ്, കടപ്ര ഗ്രാമപഞ്ചായത്തംഗം റോബിൻ പരുമല, ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് എ.ലോപ്പസ്, കോൺഗ്രസ് പരുമല മണ്ഡലം പ്രസിഡന്റ് ശിവദാസ് യു.പണിക്കർ, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽകുമാർ, തിരുവല്ല യൂണിയൻ കൗൺസിലർ സരസൻ ടി.ജെ, മാന്നാർ യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ ഹരി പാലമൂട്ടിൽ, രാധാകൃഷ്ണൻ പുല്ലാമഠം, പുഷ്പ ശശികുമാർ, അനിൽകുമാർ ടി.കെ, വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, യൂത്ത്‌മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജ്, തിരുവല്ല യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എൻ രവീന്ദ്രൻ, കെ.കെ.രവി, വനിതാസംഘം മുൻ കേന്ദ്രസമിതി സെക്രട്ടറി വിജയമ്മ ഭാസ്കരൻ, മാന്നാർ യൂണിയൻ മേഖല ചെയർമാന്മാരായ കെ.വിക്രമൻ ദ്വാരക, ബിനു ബാലൻ, വിശ്വനാഥൻ, മേഖല കൺവീനർമാരായ മോഹനൻ പി, സുധാകരൻ സർഗം, രവി പി.കളീയ്ക്കൽ, എം.ഉത്തമൻ തുടങ്ങിയവർസംസാരിച്ചു. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സ്വാഗതവും മാന്നാർ യൂണിയൻ അഡ്.കമ്മിറ്റിഅംഗം പി.ബി സൂരജ് നന്ദിയും പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ശാഖാ ഭാരവാഹികൾ, പോഷക സംഘടനാഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.