
പത്തനംതിട്ട : ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ റോഡ് റേസ് മത്സരങ്ങൾ നടന്നു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ പ്രസന്നകുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മിലിന്ദ് വിനായക്, കെ ആർ എസ് എ ഒബ്‌സർവർ ആരതി, ഒളിമ്പിക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സുകു പി കെ, ജോയിന്റ് സെക്രട്ടറിമാരായ അഫ്‌സൽ എസ്, സുനിത മനോജ്, ട്രഷറർ ജയൻ സി ഡി, ഗായത്രി സുകു എന്നിവർ പ്രസംഗിച്ചു. ആർട്ടിസ്റ്റിക് മത്സരങ്ങൾ 28 29 തീയതികളിൽ വെട്ടിപ്പുറം നാഷണൽ സ്‌കൂളിൽ നടക്കും.