23-danasahayam

പത്തനം​തിട്ട: കുലശേഖരപതിയിൽ വാഹനാപകടത്തിൽ മരിച്ച മത്സ്യതൊഴിലാളി അലങ്കാരത്ത്​ മൻസിലിൽ ഉബൈദുള്ളയുടെ കുടുംബത്തിന് മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ധനസഹായം വിതരണം ചെയ്​തു. മന്ത്രി വീണാ ജോർജ്​ ഉബൈദുള്ളയുടെ ഭാര്യ സഫീനയ്​ക്ക്​ ധനസഹായം കൈമാറി.ക്ഷേമനിധി ബോർഡംഗം സക്കീർ അലങ്കാരത്ത്​, മത്സ്യതൊഴിലാളി യൂണിയൻ ജില്ല വൈസ് പ്രസിഡന്റ്​ ടി പി ശശാങ്കൻ, ഏരിയ പ്രസിഡന്റ്​ ഉല്ലാസ് സലിം, സെക്രട്ടറി നൗഷാദ് ബ്രോസ്, നഗരസഭ കൗസിലർ എ അഷ്‌​റഫ്​, അവാമിയ ബുഹാരി, ഷിയാക്, ഷാജി, ഷിയാസ്, ഷൈജു ലത്തീഫ്, സാദിക്ക്, റിയാസ്, ആസാദ്​, ബുഹാരി എന്നിവർ പങ്കെടുത്തു.