തിരുവല്ല : കവിയൂർ പഞ്ചായത്തിനെയും കല്ലൂപ്പാറ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പുന്നിലം - വള്ളക്കടവ് റോഡിന്റെ വർഷങ്ങളായുള്ള ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സമരം നടത്തി. കോൺഗ്രസ് കവിയൂർ മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം ഉദ്ഘാടനം ചെയ്തു. സാബു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഗീതാ തോമസ്, അനിയൻ താന്നിമൂട്ടിൽ, ഷിബു ചാൾസ്, എം.പി മോഹനൻ എന്നിവർ സംസാരിച്ചു.