മണക്കാല: തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ സപ്താഹയജ്ഞം തുടങ്ങി. സമ്മേളന ഉദ്ഘാടനവും ഭക്തിഗാന ഓഡിയോ പ്രകാശനവും പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി സുനിൽ കുമാർ നിർവഹിച്ചു. ദേവസ്വം പ്രസിഡന്റ് പ്രകാശ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് അനിൽകുമാർ, ദേവസ്വം ജോ. സെക്രട്ടറി ശിവാനന്ദൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡുകൾ നൽകി അനുമോദിച്ചു.