ഇലന്തൂർ: ഇലന്തൂർ ഈസ്റ്റ് ശ്രീനാരായണ പ്രാർത്ഥനാ യോഗത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു സമാധി ദിനചാരണം നടത്തി. ഗുരുദവ പ്രാർത്ഥന, ഗുരു ഭാഗവത പാരായണം, സമൂഹ പ്രാർത്ഥന, സമൂഹസദ്യ, പായസദാനം, എന്നിവ നടത്തി. സി.കെ രാജേന്ദ്രൻ സമാധി സന്ദേശം നൽകി. പഞ്ചായത്ത് അംഗം വിൽസൺ ചിറക്കാല ഉദ്ഘാടനം ചെയ്തു. എം. ബി. സത്യൻ ആദ്ധ്യക്ഷത വഹിച്ചു. ദീപേഷ് പത്തനംതിട്ട, എം.ഡി പ്രസന്നകുമാർ, സുമസത്യൻ, പി.ജെ മനോഹരൻ, എൻ.ബി സതീഷ് കുമാർ, എം.കെ രവി, കെ.വി മണിയൻ, കെ.ബി മനോഹരൻ, ജഗദമ്മ ശശി തുടങ്ങിയയവർ പ്രസംഗിച്ചു.