d

കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സയൻഷ്യ 2024( ലാബ് അറ്റ് ഹോം) ശാസ്ത്ര പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനിസാബു ഉദ്ഘാടനം ചെയ്തു. ഇല്ല്യാസ് പെരിമ്പളം, വാരിസ് പെരിമ്പളം എന്നിവർ ക്ളാസ് നയിച്ചു. പ്രിൻസിപ്പൽ ജി. സന്തോഷ്, ഹെഡ് മിസ്‌ട്രസ് എസ്.എം.ജമീലാബീവി, തോമസ് കാലായിൽ, വാർഡംഗം കെ.ജി. ഉദയകുമാർ, എൻ.അനിൽകുമാർ,എസ്.ബിജോയ് , കെ.പി.സിന്ധു, ശ്രീലത, എൻ.എസ് .രാജേന്ദ്രകുമാർ, വർഗീസ് മാത്യു, കെ.എസ്.അജി, കെ.എസ് .സൗമ്യ, മഞ്ജുഷ, ഡി.വിനീജ, കെ .സൗമ്യ,എസ്.സുഭാഷ് എന്നിവർ സംസാരിച്ചു.