workshop
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഘടിപ്പിച്ച അനസ്തേഷ്യ ഏകദിന ശില്പശാല ഐ.എസ്.ഐ കേരള സ്റ്റേറ്റ് ചാപ്റ്റർ മുൻപ്രസിഡൻറ് ഡോ.ഈപ്പൻ സി.കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി അനസ്തേഷ്യ വിഭാഗത്തിന്റെയും ഇന്ത്യൻ സൊസൈറ്റി ഒഫ് അനസ്തീഷ്യോളജിസ്റ്റ് (ഐ.എസ്.എ) തിരുവല്ല ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ റെഡ് അലർട്ട് -കാമിംഗ് ദ ക്രൈസിസ് എന്ന പേരിൽ ഏകദിന ശില്പശാല നടത്തി. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ് അദ്ധ്യക്ഷയായ ചടങ്ങിൽ ഐ.എസ്എ കേരള സ്റ്റേറ്റ് ചാപ്റ്റർ മുൻപ്രസിഡന്റ് ഡോ.ഈപ്പൻ സി.കുര്യൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി അനസ്തേഷ്യ വിഭാഗം മേധാവിയും ഐ.എസ്.എ തിരുവല്ല ബ്രാഞ്ച് പ്രസിഡന്റുമായ ഡോ.ആഷു സാറ മത്തായി, അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.ഐവാൻ കോശി, ഡോ.എബി മാത്യു, ഡോ.രാജേഷ് ജോൺ എന്നിവർ പങ്കെടുത്തു. ദക്ഷിണേന്ത്യയിലെ വിദഗ്ദ്ധരായ അനസ്തേഷ്യ വിഭാഗം ഡോക്ടർമാർ ക്ലാസെടുത്തു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള അസ്തേഷ്യോളജിസ്റ്റുകളും മെഡിക്കൽ പി.ജി വിദ്യാർത്ഥികളും അടക്കം നൂറോളം പേർ പങ്കെടുത്തു. വെല്ലുവിളികൾ നിറഞ്ഞ വിവിധ ഇൻട്രാ ഓപ്പറേറ്റീവ് സാഹചര്യങ്ങളെ കുറിച്ചുള്ള പാനൽചർച്ചയും ഉണ്ടായിരുന്നു.