നാരങ്ങാനം:കുടുംബശ്രീ പ്രവർത്തകർ നാരങ്ങാനത്ത് ആരംഭിച്ച പൂ കൃഷി ശ്രദ്ധേയമായി. തരിശായി കിടന്ന സ്ഥലത്തെ കാട് വെട്ടിത്തെളിച്ചാണ് ചെടികൾ നട്ടത്. .പ്രതീക്ഷിച്ചതിലും നല്ല വിളവ് ലഭിച്ചെന്ന് കൃഷിക്ക് നേതൃത്വം കൊടുത്തവർ പറഞ്ഞു. കന്നിടും കുഴിയിൽ പ്രീതി, സുജാത വള്ളിപ്പറമ്പിൽ, റീലി ഓലിക്കൽ ഏലിയാമ്മ എന്നിവർ ചേർന്നാണ് കൃഷി തുടങ്ങിയത്. വിപണനത്തിന് ഗ്രാമപഞ്ചായത്തിൽ നിന്ന് സഹായം നൽകിയാൽ കൃഷി വിപുലമാക്കുമെന്ന് അവർ പറഞ്ഞു.70 സെന്റിലാണ് ഈ വർഷം ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്തത്. അടുത്ത വർഷം പച്ചക്കറി കൃഷിയും തുടങ്ങും