
റാന്നി : വയനാട് ദുരന്ത ബാധിതരോട് കേന്ദ്രം കാട്ടുന്ന അവഗണനയ്ക്കെതിരെ എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്നധർണ ജില്ലാ സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂർ ,എ.ഐ.ടി.യു.സി ജില്ലാ നേതാക്കളായ അരുൺ കെ.എസ് മണ്ണടി, ജി.രാധാകൃഷ്ണൻ ,എം.വി.പ്രസന്നകുമാർ, അനീഷ് ചുങ്കപ്പാറ, ടി.പി അനിൽ കുമാർ, എ.കെ.ദേവരാജൻ, സന്തോഷ് കെ.ചാണ്ടി, വി.എ.അജ്മൽ, വി.ടി.ലാലച്ചൻ, സുരേഷ് അമ്പാട്ട്, ഷാജി തോമസ്, ജോർജ് മാത്യു, സി.സുരേഷ്, തെക്കേപ്പുറം വാസുദേവൻ, ഐക്കാട് ഉദയകുമാർ, വിപിൻ പി.പൊന്നപ്പൻ, രാജി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.