തിരുവല്ല : മുൻ എം.എൽ.എ അഡ്വ.മാമ്മൻ മത്തായിയുടെ 21-ാം ചരമവാർഷികത്തോടനുബന്ധിച്ചു മേപ്രാൽ ഇമ്മാനുവൽ മാർത്തോമാ പള്ളിയിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷം നടന്ന അനുസ്മരണ സമ്മേളനം കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. രാജു പുളിമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുകോശി പോൾ, വർഗീസ് ജോൺ, ബിജു ലങ്കാഗിരി, ഷിബു പുതുക്കേരി, ജോർജ് മാത്യു, ജോ ഇലഞ്ഞിമൂട്ടിൽ, വി.ആർ.രാജേഷ്, ബിനു കുരുവിള, ജോൺ എബ്രഹാം, ജേക്കബ് ചെറിയാൻ, രാജൻ വർഗീസ്, അജു ഉമ്മൻ, മാത്യു മുളമൂട്ടിൽ, സൂസൻ വർഗീസ്, പി.വി.തോമസ്, ജോർജ്ജ് രാജു, തോമസ് എം.എൻ എന്നിവർ പ്രസംഗിച്ചു.