പന്തളം: പൂഴിക്കാട് തെക്ക് വൈപ്പിൻ നഗർ റസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും ഓണാഘോഷവും പ്രസിഡന്റ് ബാബുക്കുട്ടി കെ. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പി. സുനിൽ കുമാർ ഉദ്ഘാടനംചെയ്തു. സിനി ആർട്ടിസ്റ്റ് സന്ദീപ് കുമാർ ഓണസന്ദേശം നൽകി. മുഖ്യമന്ത്രിയുടെ പ്രഥമ വനിതാ ഫോറസ്റ്റ് മെഡൽ ജേതാവ് എം. സിന്ധുവിനെ ആദരിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ കെ. സീന സംസാരിച്ചു. മികച്ച വിജയം നേടിയവരെ ആദരിച്ചു. ബാബു വർഗീസ് സ്വാഗതവും രാജു ഡാനിയേൽ നന്ദിയും പറഞ്ഞു