soman

അടൂർ : 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 26 വർഷവും ഒരു മാസവും കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. പന്തളം മുട്ടാർ കരിക്കാവിൽ ഭാഗത്ത് കൂട്ടുവാളക്കുഴിയിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ കെ.സോമനെ (58) ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി.മഞ്ജിത്ത് ശിക്ഷിച്ചത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്തളം സി.ഐ ടി.ഡി.പ്രജീഷ് രജിസ്റ്റർ ചെയ്ത കേസി​ൽ സബ് ഇൻസ്പെക്ടർ വി.വിനുവാണ് നടപടികൾ പൂർത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.സ്മിതാ ജോൺ ഹാജരായി.