
അടൂർ: നാലര വയസുകാരിയെ ആശാൻ പള്ളിക്കൂടത്തിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് അടൂർ അതിവേഗ കോടതി ജഡ്ജ് മൻജിത് ടി 30 വർഷം കഠിനതടവും 120000 രൂപ പിഴയും ശിക്ഷവിധിച്ചു. കൊടുമൺ രണ്ടാംകുറ്റി ലതാ ഭവനിൽ വിദ്യാധരനെയാണ് (71) ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ആറുമാസവും 20 ദിവസവും അധികം കഠിന തടവ് അനുഭവിക്കണം. പ്രതിയുടെ വീടിനോട് ചേർന്ന് നടത്തിവന്നിരുന്ന ആശാൻ പള്ളിക്കൂടത്തിലെ കുട്ടിയെയാണ് പീഡിപ്പിച്ചത്. 2022 ജൂലായ് 25നാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസികൂട്ടർ അഡ്വ. സ്മിത ജോൺ പി ഹാജരായി.