കോന്നി: എസ്.എൻ.ഡി.പി യോഗം 82-ാം നമ്പർ കോന്നി ടൗൺ ശാഖയിലെ യൂത്ത് മൂവ്മെന്റ് യുണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ ശാഖ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഖിൽ ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു . യൂണിയൻ വനിതാസംഘം സെക്രട്ടറി സരള പുരുഷോത്തമൻ, വനിതാസംഘം യുണിറ്റ് പ്രസിഡന്റ് ലാലി മോഹൻ, വൈസ് പ്രസിഡന്റ് പ്രസന്ന അജയൻ , ശാഖ കമ്മിറ്റി അംഗം ഡി സി തങ്കമണി, യൂത്ത് മുവ്മെന്റ് യൂണിയൻ കമ്മിറ്റി അംഗങ്ങളായ പ്രിജിത്, ശരത്, മുകേഷ് ദാസ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അനാമിക എന്നിവർ സംസാരിച്ചു.