
അടൂർ : കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ നിയമം ലംഘിച്ചതിന് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം കുന്നിട ഉഷാ ഭവനിൽ ഉല്ലാസ് കൃഷ്ണൻ (33)നെയാണ് അറസ്റ്റ് ചെയ്തത്. അടിപിടി കേസുകളിലും, ലഹരി കടത്തിലും ഉൾപ്പെട്ടതിനെ തുടർന്നാണ് 2024 ജൂലൈ മുതൽ കാപ്പ ചുമത്തിയത്. എന്നാൽ ഇയാൾ പത്തനംതിട്ട,കൊല്ലം ജില്ലകളിൽ പലതവണ വരുകയും താമസിക്കുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനെ തുടർന്ന് ഒളിവിൽ പോയ ഉല്ലാസ് കൃഷ്ണനെ പാലക്കാട്ട് നിന്നാണ് ഏനാത്ത് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻഡു ചെയ്തു.