തിരുവനന്തപുരം : തന്ത്രിമണ്ഡല വിദ്യാപീഠം പരീക്ഷകൾ നവംബർ 10ന് രാവിലെ 9.30ന് ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിന്റെ വടക്കേനടയിലെ രമ്യാ ഒാഡിറ്റോറിയത്തിൽ നടക്കും. പൂജാവിശാരദ്, തന്ത്രപ്രവേശിക, തന്ത്രവിശാരദ്, ജ്യോതിഷപ്രവേശിക, ജ്യോതിഷവിശാരദ്, വാസ്തുപ്രവേശിക, വാസ്തുവിശാരദ് എന്നീ കോഴ്സുകളിൽ നിന്നുള്ള റഗുലർ/ഓപ്പൺ പരീക്ഷകളാണ് നടക്കുന്നത്. പരീക്ഷ എഴുതാനുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 15 . കൂടുതൽ വിവരങ്ങൾക്ക് 9447008599 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് ജനറൽസെക്രട്ടറി വാഴയിൽമഠം എസ്. വിഷ്ണുനമ്പൂതിരി അറിയിച്ചു.
എക്സാമിനേഷൻ ബോർഡിന്റെയും വിദ്യാപീഠം സമ്പൂർണ നിർവാഹക സമിതിയുടെയും സംയുക്ത യോഗത്തിൽ ചെയർമാൻ കെ.പി. വിഷ്ണുനമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ.ദിലീപൻ നാരായണൻ നമ്പൂതിരി, ജനറൽസെക്രട്ടറി വാഴയിൽമഠം എസ്.വിഷ്ണുനമ്പൂതിരി, ട്രഷറർ എസ്. ഗണപതി പോറ്റി, ജോ.സെക്രട്ടറി എൻ.മഹാദേവൻ പോറ്റി, സി.ആർ.ഒ ഒറ്റൂർ കെ.പുരുഷോത്തമൻ നമ്പൂതിരി എന്നിവരും നിർവാഹക സമിതി അംഗങ്ങളും പങ്കെടുത്തു . 2025ലെ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നവംബർ 15ന് ആരംഭിക്കും.