റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് കക്കാട് 14-ാം വാർഡിലെ ഐശ്വര്യ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടി വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ് സുമതി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് വത്സാ രവി, സി.ഡി എസ് മെമ്പർ രജനി ബാലൻ, കുടുംബശ്രീയുടെ സെക്രട്ടറി രമ്യ പ്രദീപ്,, ഷിനു ഗിരീഷ് എന്നിവർ പ്രസംഗിച്ചു.