
ചെങ്ങന്നൂർ : കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ചെങ്ങന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.കെ.ആർ.സജീവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ ബീന ശശി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. ഷിബുരാജൻ മുഖ്യപ്രഭാഷണം നടത്തി. ആർ.ബിജു, പ്രവീൺ എൻ. പ്രഭ, പി.ഡി. മോഹനൻ, സി. ബിന്ദു, ബിന്ദു പ്രകാശ് എന്നിവർ പ്രസംഗിച്ചു. സംഘടനയിൽ അംഗങ്ങളായിട്ടുള്ള നഗരസഭയിലെ ആശാ പ്രവർത്തകർക്ക് 1500 രൂപയോളം വിലവരുന്ന ഓണകിറ്റുകളും വിതരണംചെയ്തു.