തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന മെഡിഫെസ്റ്റ് '24 നാളെ മുതൽ ഒക്ടോബർ 1 വരെ നടക്കും. റോബോട്ടിക്സ്, എ.ഐ പവലിയൻ, വർച്ച്വൽ റിയാലിറ്റി ഗെയിമുകൾ എന്നിവയുൾപ്പെടുന്ന ആരോഗ്യമേഖലയിലെ ആധുനിക സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്ന 50ൽ അധികം ഡിപ്പാർട്ട്മെൻറ്റുകളും 150തോളം സ്റ്റാളുകളും മെഡിഫെസ്റ്റിൽ ഉണ്ടാകും. സന്ദർശകർക്ക് സൗജന്യ ഫൈബ്രോ സ്കാൻ പരിശോധനകൾ, അസ്ഥി ധാതു സാന്ദ്രത സ്കാനുകൾ, ലാബ് പരിശോധനകൾ എന്നിവ പ്രയോജനപ്പെടുത്താം. കണ്ണ്, ചെവി, മൂക്ക് എന്നിവയുടെ ഭീമമായ മനുഷ്യ മോഡലുകളിലൂടെയുള്ള യാത്ര, 500 ലധികം മെഡിക്കൽ പ്രദർശനങ്ങൾ വസ്തുകൾ എന്നിവ പ്രദർശിപ്പിക്കും. ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്), അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (എ. എൽ. എസ്) എന്നിവയിൽ സർട്ടിഫൈഡ് പരിശീലനവും നൽകും.