കോന്നി : തകർന്നു കിടന്നിരുന്ന ആനകുത്തി -കുമ്മണ്ണൂർ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തൽ അനുവദിച്ച 12ലക്ഷം രൂപ ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. കുമ്മണ്ണൂർ- ആനകുത്തി- മാവനാൽ- ട്രാൻസ്ഫോമർ ജംഗ്ഷൻ - കുമ്മണ്ണൂർ- നീരാമകുളം റോഡ് ആധുനിക രീതിയിൽ നിർമ്മിക്കുന്നതിനായി 21കോടി രൂപയുടെ വിശദമായ ഡി.പി.ആർ സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.അച്ചൻകോവിൽ ഭാഗത്ത് നിന്നും എത്തുന്ന ശബരിമല തീർത്ഥാടകർക്ക് കല്ലേലിയിൽ നിന്ന് കോന്നി ടൗണിൽ എത്താതെ കുമ്മണ്ണൂർ - കോന്നി മെഡിക്കൽ കോളജ് റോഡ് വഴി ചിറ്റാർ- ആങ്ങമൂഴി - പ്ലാപ്പള്ളി റോഡ് മാർഗം എളുപ്പത്തിൽ ശബരിമലയിൽ എത്തിച്ചേരുന്നതിനായി ഉപകരിക്കുന്ന പാതയാണിത്.