
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ 31ാം വാർഡ് കോൺഗ്രസ് കൺവെൻഷൻ കെ.പി.സി.സി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് വി.ജി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി റോജി പോൾ ദാനിയൻ, മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ്, ഏബൽ മാത്യൂ, മേഴ്‌സി വർഗ്ഗീസ്, ബി.ജി.അച്ചൻകുഞ്ഞ്, എം.പി.മോഹനൻ, എൻ.ദേവരാജൻ, കെ.ജി.തോമസ്, സുശീല പുഷ്പൻ എന്നിവർ പ്രസംഗിച്ചു. വാർഡ് പ്രസിഡന്റായി വി.ജി.വർഗീസിനെ തിരഞ്ഞെടുത്തു.