25-nedumpram

നെ​ടു​മ്പ്രം : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല നിർവഹണ സമിതി രൂപീകരണ യോഗം പ്രസിഡന്റ് ടി​.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ​വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം തോമസ് ബേബി അദ്ധ്യക്ഷനായി​രുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗിരീഷ്‌കുമാർ.എൻ.എസ്, മെമ്പർമാരായ ശ്യാം ഗോപി, മായാദേവി.കെ, ഗ്രേസി അലക്‌സാണ്ടർ, അസിസ്റ്റന്റ് സെക്രട്ടറി അഹമ്മദ് ഹുസൈൻ.എസ്, വില്ലേജ് ഓഫീസർ മനോജ്കുമാർ, ഹരിതകേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ ജോബിൻ, ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്‌സൺ അനിതാമേരി, ക്ലീൻ കേരള കമ്പനി റിസോഴ്‌സ് പേഴ്‌സൺ ഉമാദേവി എന്നിവർ പങ്കെടുത്തു.