
വള്ളിക്കോട്: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് യൂത്ത് അസോസിയേഷൻ,തുമ്പമൺ ഭദ്രാസന നേതൃത്വസംഗമം തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ.ഗീവർഗീസ് സഖറിയ ഉദ്ഘാടനം ചെയ്തു.ഭദ്രാസന യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫാ.വർഗീസ് മണലേൽ ക്ലാസ് നയിച്ചു. ഫാ.ഈശോ മഞ്ഞിനിക്കര, ഭദ്രാസന ഡയറക്ടർ ജോസ് പനച്ചക്കൽ, സൂസൻ മാത്യു, എൻ. എം വർഗീസ്, ഷിബു വള്ളിക്കോട്, ഹെലൻ, സോണി സാമുവേൽ യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.ജിജോ ഈശോ, അപർണ ഗ്രേസ് മാത്യു , എൽദോ ഏബ്രഹാം ചാണ്ടപിള്ള സിലിൽ സാം സൈബു,എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.