
ആറൻമുള: കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന 'ഹെൽപ്'പദ്ധതിയിലെ പന്ത്രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം തുടങ്ങി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മിനി സാറാ കുര്യൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഹരികുമാർ ജെ. അദ്ധ്യക്ഷത വഹിച്ചു. ഡി ഹാറ്റ്, മഞ്ഞാടി അസിസ്റ്റന്റ് ഡയറക്ടർ ഡോ. സജു സൈമൺ, തരംഗം മിഷൻ സെന്റർ ഡയറക്ടർ ഫാ. രഞ്ജി വർഗീസ്, ഡോ.റൂണ് മറിയം മത്തായി, ഡോ. ജിഷ കെ. ജയിംസ്, ഡോ. ടോണി കോഴ്സ് കോ-ഓർഡിനേറ്ററായ ഡോ ചിത്ര.ആർ. എന്നിവർ പങ്കെടുത്തു.