karimpinakuzhi

പത്തനംതിട്ട: കരിമ്പിനാക്കുഴി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും നടത്തി. നഗരസഭാ ചെയർമാൻ ടി.സക്കീർ ഹൂസൈൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ടി തോമസ്, വാർഡ് കൗൺസിലർ മേഴ്സി വർഗീസ്, ട്രഷറർ വി.ജി അച്ചൻകുഞ്ഞ്. എൻ.ദേവരാജൻ, സുമാരവി, ബിജു.എസ്.പണിക്കർ, ബേബി തോമസ്, വർഗീസ് പോൾ, പ്രസന്ന മധു, ഡോ. ജിജോയ് പി.മഞ്ചു, ദിനേശ് കുമാർ എന്നിവർ പ്രസംഗിച്ചു. റസിഡൻസ് അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവധ കലാപരിപാടികളും നടത്തി. ചടങ്ങിൽ ബി.ടെകിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു.